Sunday , April 5 2020
Breaking News

മേല്‍പറമ്പ് വളപ്പില്‍ കുടുംബസംഗമം 21ന് ദുബൈയില്‍

ദുബൈ : മേല്‍പറമ്പ് മമ്മിഞ്ഞി ഹാജി വളപ്പില്‍ കുടുംബ സംഗമം ഫെബ്രുവരി 21ന് വെള്ളിയാഴ്ച്ച ദുബൈയില്‍ നടക്കും.

യുഎഇ വിവിധ ഭാഗങ്ങളിലായി പ്രവാസികളായി കഴിയുന്ന വളപ്പില്‍ കുടുംബക്കാര്‍ കുടുംബ സമേതം ദുബൈ മംസാര്‍ ബീച്ച് പാര്‍ക്കില്‍ ഒരുമിച്ച്. വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പരിപാടി രാത്രി 11 മണി വരെ നീളും.

പരിപാടിക്ക് ആസ്വാദനം നല്‍കാന്‍ കുട്ടികള്‍കള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും വ്യത്യസ്തമായ കലാ കായിക മല്‍സരങ്ങള്‍ ഉണ്ടാകും.

കളിയും, ചിരിയുമായി സന്തോഷത്തിന്റെ പൂത്തിരി പ്രകാശിപ്പിക്കാനും, പ്രവാസത്തിന്റെ ഏകാന്തതയില്‍ നിന്നും മോചനം നല്‍കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാനും, പുതു തലമുറയ്ക്ക് ബന്ധങ്ങളുടെ വില മനസ്സിലാക്കാനും ഉള്ള അവസരങ്ങള്‍ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് വളപ്പില്‍ കുടുംബം ദുബൈ മംസാര്‍ ബീച്ച് പാര്‍ക്കില്‍ ഒരുമിച്ചു കൂടുന്നത്.

RANDOM NEWS

സൗദിയില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിര്‍ത്തുന്നു

റിയാദ്: സൗദി അറേബ്യ ശനിയാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്‌സികള്‍ …