Monday , July 13 2020
Breaking News

മൊഗ്രാല്‍ സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മൊഗ്രാല്‍ : മൊഗ്രാല്‍ സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍ ചളിയങ്കോട് റഹ്മത്ത് നഗറിലെ പരേതനായ അബ്ദുല്ല (ഔലച്ച)യുടെയും ആയിഷയുടെയും മകന്‍ അബ്ബാസ് (53) ആണ് സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വര്‍ഷങ്ങളായി അബ്ബാസ് അല്‍ഖര്‍ജിയില്‍ സ്വന്തമായി ബൂഫിയ നടത്തി വരികയായിരുന്നു.

ഭാര്യ : സൈനബ : മക്കള്‍ : ശബീബ, ഷഹല, ഷാബു. മരുമകന്‍ : ജാവിദ് തളങ്കര. സഹോദരങ്ങള്‍ : ഹുസൈന്‍, മുഹമ്മദ്, ഷാഫി, മന്‍സൂര്‍, ഇക്ബാല്‍, ഖാലിദ്, സത്താര്‍, ഉമ്മര്‍, കുഞ്ഞിബി, ഫാത്തിമ, നബീസ, ജമീല. മയ്യത്ത് സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സൗദിയില്‍ ഒരു മാസത്തിനിടെ മൊഗ്രാല്‍ സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. നേരത്തെ വലിയനാങ്കിയിലെ അഹമ്മദ് വലിയവളപ്പ്, ടി വി എസ് റോഡിലെ എം അലി എന്നിവരാണ് മരിച്ചത്. പ്രവാസ ലോകത്തെ തുടര്‍ച്ചയായുള്ള മരണം മൊഗ്രാല്‍ പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്.

RANDOM NEWS

ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈയിമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ …