കാസര്‍കോട് : മൊബൈല്‍ ഷോപ്പില്‍ നിന്ന് ലാപ്ടോപ്പും മൊബൈലുകളും കവര്‍ന്ന കേസില്‍ പ്രതിക്ക് രണ്ടരവര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷിച്ചു. പിഴടയച്ചില്ലെങ്കില് മൂന്നു മാസം കൂടി തടവനുഭവിക്കണം. പെരിയ ആയംപാറ വില്ലാരംപതി ഹൗസിലെ ഇ ഹബീബ് റഹ്മാനെ (26)യാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതി ശിക്ഷിച്ചത്.
2015 ഏപ്രില്‍ 12 നു പുലര്‍ച്ചെ രണ്ടുമണിക്ക് കാസര്‍കോട് ചക്കര ബസാറിലെ എക്സല്‍ എന്ന മൊബൈല്‍ കടയില്‍ കയറി ലാപ്ടോപ്പും ചാര്‍ജ്ജറും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസിലാണ് വിധി.