Wednesday , June 3 2020
Breaking News

യുഎഇയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ദുബൈ : യു എ ഇ യില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം കൊറോണ ഭീഷണിയിലാണ് സമൂഹം. രോഗം വരാതെ സൂക്ഷിക്കുക എന്നതാകണം ഓരോരുത്തരുടെയും കടമയെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ ലക്ഷണമില്ലാത്തവരിലൂടെയും രോഗം പകരുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ ഇതു വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് പരമാവധി വീടുകളില്‍ തന്നെ തുടരുക. അടിയന്തരാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക. കുട്ടികളെയും പ്രായമായവരയും യാതൊരു കാരണവശാലും പുറത്തിറക്കരുതെന്നും രാജ്യം ആവര്‍ത്തിച്ച് നിര്‍ദ്ദേശിക്കുന്നു.

RANDOM NEWS

ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം

കാസര്‍കോട് : 2020 ലെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണെന്ന് ജില്ലാ …