Thursday , September 24 2020
Breaking News

യുവതിക്കൊപ്പം ഉത്സവം കാണാന്‍ പോയ 16കാരിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കുമ്പള : യുവതിക്കൊപ്പം ഉത്സവം കാണാന്‍ പോയ പതിനാറുകാരിയെ കാട്ടിലെത്തിച്ച് ഒരു രാത്രി മുഴുവന്‍ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതികളായ രണ്ടു പേര്‍ അറസ്റ്റില്‍. കുമ്പള ദേവി നഗറിലെ നിഥഖീഷ് (26), ബദരിയ്യ നഗറിലെ അന്‍സാര്‍ (26) എന്നിവരെയാണ് എസ് എം എസ് ഡി വൈ എസ് പി പി ഹരശ്ചന്ദ്രനായിക് കുമ്പള അഡീഷണല്‍ എസ് ഐ യുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഉത്സവം കാണിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ കട്ടത്തിങ്കടി പെരിയടുക്ക ലക്ഷം വീട് കോളനിയിലെ സുനിത (30)യെ കഴിഞ്ഞ മാസം 26 ന് കുമ്പള അഡീഷണല്‍ എസ് ഐ സോമയ്യയും സംഘവും അറസ്റ്റ് ചെയ്തിരുന്നു.

2018 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുമ്പളയില്‍ നടന്ന അയ്യപ്പന്‍വിളക്ക് കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ സുനിത കൂട്ടിക്കൊണ്ടുപോയത്. ഒരു യുവാവ് ഓടിച്ച ബൈക്കിലാണ് ഇവര്‍ കുമ്പളയില്‍ എത്തിയത്. കുമ്പള സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെത്തിയപ്പോള്‍ മറ്റൊരു യുവാവും എത്തി. പി്‌നനീട് ഇരുവരും പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി നേരം പുലരുന്നതുവരെ പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ ഇടനിലക്കാരിയാണ് സുനിത. സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇരുപ്രതികളും.

RANDOM NEWS

കോവിഡ് നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 8807 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി …