Wednesday , August 12 2020
Breaking News

യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയക്കിയ ശേഷം ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

കുമ്പള : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയ ശേഷം ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. കുമ്പള കോട്ടക്കാര്‍ കുറ്റിയാളത്തെ ഗുരുരാജ്, പിതാവ് നാരായണ പാട്ടാളി എന്നിവരെയാണ് എം എം എസ് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായക് അറസ്റ്റ് ചെയ്തത്. യുവതിയും ഗുരുരാജും നാലുവര്‍ഷം മുമ്പ് പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു. ബംഗ്‌ളൂരുവിലെത്തിയ രണ്ടുപേരെയും അവിടുത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കുമ്പള പോലീസിന് കൈമാറുകയും ചെയ്തു. അന്ന് യുവതിക്ക് 17 വയസായിരുന്നു പ്രായം. പിന്നീട് കാസര്‍കോട് കോടതിയില്‍ ഹാജരാക്കപ്പെട്ട പെണ്‍കുട്ടി തന്നെ ഗുരുരാജ് തട്ടിക്കൊണ്ടുപോയതല്ലെന്നും തങ്ങള്‍ വിവാഹതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും മജിസ്‌ട്രേറ്റിനെ അറിയിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹ പ്രായമാകുന്നതുവരെ സ്വന്തം വീട്ടില്‍ കഴിയാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 18 വയസ് പൂര്‍ത്തിയായതോടെ പെണ്‍കുട്ടിയെ ഗുരുരാജ് വിവാഹം ചെയ്തു. 2019 ജുലൈ 19ന് യുവതിയെ ഗുരുരാജും നാരായണ പാട്ടാളിയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും ഇതിനു ശേഷം ഭര്‍ത്താവും വീട്ടുകാരും തന്നെ ഉപേക്ഷിച്ചുവെന്നുമാണ് യുവതി കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഗുരുരാജിനും നാരായണ പാട്ടാളിക്കുമെതിരെ കേസെടുത്ത കുമ്പള പോലീസ് തുടര്‍ അന്വേഷണം എസ് എം എസിന് കൈമാറുകയായിരുന്നു.

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …