Wednesday , December 2 2020
Breaking News

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോട് : രണ്ടു മക്കളുടെ മാതാവായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പി മാനാഫ് (42) ആണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. മനാഫ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. യുവതിയെ കിടപ്പുമുറിയില്‍ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതിക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ പോലീസിന് ആദ്യം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് നെഗറ്റീവ് ആയതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. മേല്‍പറമ്പ് എസ് ഐ പത്മനാഭനാണ് അന്വേഷണ ചുമതല. മനാഫിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …