Thursday , February 20 2020
Breaking News

യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു ; 3 പേര്‍ക്കെതിരെ കേസ് ; ഒരാള്‍ പിടിയില്‍

വിദ്യാനഗര്‍ : യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തതായി പരാതിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.നെക്രാജെ നെല്ലിക്കട്ട പരപ്പ ഹൗസിലെ മുഹമ്മദ് ആഷിഖി (19)ന്റെ പരാതിയില്‍ ഖാദര്‍, ആസിഫ്, അമീറലി എന്നിവര്‍ക്കെതിരെയാണ് കേസ്. ഏഴിനു രാവിലെ ചെര്‍ക്കള ടൗണില്‍ നില്‍ക്കുന്നതിനിടെ എത്തിയ സംഘം കെ എല്‍ 14 ക്യു 414 നമ്പര്‍ കാറില്‍ ബലമായി പിടിച്ചുകയറ്റുകയും ഇന്ദിരാനഗറിലെക്ക് കൊണ്ടുപോയി അവിടെ വെച്ച് കത്തികാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആഷിഖിന്റെ ഐഫോണും 1000 രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി. സംഘത്തിലെ അമീറലിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

RANDOM NEWS

പാമ്പുകടിയേറ്റ് അധ്യാപികയുടെ മരണം ; നാട് കണ്ണീരിലാ്‌ഴ്ന്നു

കുമ്പള : തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ് അംഗന്‍വാടി അധ്യാപിക മരിച്ചു. ആണ്ട്യത്തടുക്ക അംഗന്‍വാടിയിലെ അധ്യാപിക പ്രമീള (55)യാണ് മരിച്ചത്. ബുധനാഴ്ച …