Sunday , August 9 2020
Breaking News

യുവാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

വിദ്യാനഗര്‍ : യുവാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ കാലിയ ബദറു എന്ന ബദറുദ്ദിനെ(29) യാണ് വിദ്യാനഗര്‍ എസ് ഐ യു പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്.

ചെട്ടുംകുഴിയിലെ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഒക്ടോബര്‍ 12നു രാത്രി ചെട്ടുംകുഴി പള്ളിക്കടുത്തെ ബസ് സ്റ്റോപ്പിനു സമീപം വെച്ചാണ് നാലംഗ സംഘം സിദ്ദിഖിനെ അക്രമിച്ചത്. തടഞ്ഞു നിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിക്കുകയും കല്ലുകൊണ്ടിടിക്കുകയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബദറുദ്ദിന് പുറമെ തായലങ്ങാടിയിലെ ഇസ്മായില്‍, സാബിത്ത്, ചെട്ടുംകുഴിയിലെ സി കെ ഇസ്മായില്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇതില്‍ സി കെ ഇസ്മയിലിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …