Friday , January 24 2020
Breaking News

യു.എസ്ഇറാന്‍ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമരീന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: യു.എസ്ഇറാന്‍ സംഘര്‍ഷം പുകയുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളിലുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയേുടേയും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയത്.

അമേരിക്കഇറാന്‍ പ്രതിസന്ധിയെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ള സുരക്ഷാഭീഷണി മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് നടപടിയാവശ്യപ്പെട്ട് അമരീന്ദര്‍ സിംഗ് രംഗത്തെത്തിയത്.

RANDOM NEWS

പൗരത്വനിയമ ഭേദഗതി: കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്ത്ക്കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. പൗരത്വനിയമ ഭേദഗതി …