Saturday , February 22 2020
Breaking News

യു എ ഇ കാഞ്ഞങ്ങാടന്‍ സംഗമം ജനുവരി 31ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കാഞ്ഞങ്ങാടന്‍ സംഗമത്തിന് വിപുലമായ പരിപാടികള്‍ ആണ് സ്വാഗത സംഘം ഒരുക്കിയിട്ടുള്ളത് എന്നും എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ഭാരാവാഹികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന കാഞ്ഞങ്ങാടന്‍ സംഗമത്തിലെ പരിപാടികളെക്കാള്‍ മികച്ച രീതിയില്‍ കലാ, കായിക, വിനോദ, വിജ്ഞാന പരിപാടികളാണ് ഇത്തവണ അണിയറയില്‍ സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാടും ചുറ്റുവട്ടവുമുള്ള മലയോര , തീരദേശ ഗ്രാമാന്തരീക്ഷങ്ങളെ പറിച്ച് നട്ടു കൊണ്ടുള്ള ഗ്രാമീണ കാഴ്ച്ചകളും, ചന്തകളും, ചെറുകിട കച്ചവട കേന്ദ്രങ്ങളും, പെട്ടിക്കടകളടക്കം ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാളുകളും ഉള്‍പ്പെടെ ഉണ്ടാവും. കൂടാതെ വനിതാ കെ എം സി സിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന രുചികരകരമായ നൂറോളം വിഭവങ്ങളുള്ള ഭക്ഷണശാലയും ഉണ്ടാകും.

കൈമുട്ട്പ്പാട്ട്,ഒപ്പന, മണവാളനെ ആനയിക്കല്‍,സംഘഗാനം,കമ്പവലി ,മാപ്പിളപ്പാട്ട്, കാരംസ് , ഡോമിനസ്,റൂബിക് ക്യൂബ് ഷൂട്ടൗട്ട് , കസേരകളി,ക്വിസ്, സ്ത്രീകള്‍ക്കായി മൈലാഞ്ചിയിടല്‍
പാചകക്കുറിപ്പ്, താരാട്ട് പാട്ട് പാടല്‍, ലെമണ്‍ സ്പൂണ്‍ മല്‍സരം കുട്ടികള്‍ക്കായി ചിത്രരചനാ മല്‍സരം,
പസ്സില്‍സ്, ഖുര്‍ആന്‍ പാരായണം,കഥാ, കവിതാ പാരായണം ഉള്‍പ്പെടെ നിരവധി മത്സരങ്ങളും അരങ്ങേറും.

ജനുവരി 31ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് കാഞ്ഞങ്ങാടന്‍ സംഗമം നടക്കുന്നത്. ‘ മനം കുളിരും സൗഹൃദം, സ്‌നേഹം വിരിയും സംഗമം’ എന്ന ശീര്‍ഷകത്തില്‍ തന്നെയാണ് ഇത്തവണയും കാഞ്ഞങ്ങാടന്‍ സംഗമം അരങ്ങേറുന്നത്. സ്വാഗത സംഘ സംഘാടക സമിതി ഭാരവാഹികളുടെ അവസാന വട്ട അവലോകന യോഗം സംഗമത്തിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്തി.

പ്രവാസ ലോകത്ത് കാഞ്ഞങ്ങാട്ടുകാരുടെ ഏറ്റവും വലിയ സംഗമം ആണ് അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തില്‍ സൈഫ് ലൈനുമായി കൈകോര്‍ത്ത് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറുന്നത്.
കാഞ്ഞങ്ങാടന്‍ സംഗമത്തിനായി നാട്ടില്‍ നിന്നും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറും, കാഞ്ഞങ്ങാട് സിഎച് സെന്റര്‍ ചെയര്‍മാനുമായ മെട്രോ മുഹമ്മദ് ഹാജി, സിഎച് സെന്റര്‍ കണ്‍വീനര്‍ എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും, കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എംപി ജാഫര്‍, അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, കോടോം ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ മുസ്തഫ തായന്നൂര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറി എസിഎ ലത്തീഫ്, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ ഖദീജ ഹമീദ്, ഖദീജ ഹസൈനാര്‍, സക്കീന യൂസുഫ്, ഷാര്‍ജ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി യൂസുഫ് ഹാജി അരയില്‍ കുവൈറ്റില്‍ നിന്നും കുവൈറ്റ് കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത് എന്നിവര്‍ അതിഥികളായി യു എ ഇ യില്‍ എത്തി. അബൂബക്കര്‍ സെയ്ഫ് ലൈന്‍, സി എച്ച് അസ്ലം ബാവാനഗര്‍, നാസര്‍ തായല്‍,
ഫ്രൂട്ട് നാസര്‍ മാണിക്കോത്ത്,
കെ.എച്ച്. ഷംസുദ്ദീന്‍ കല്ലൂരാവി (രക്ഷാധികാരികള്‍) പി കെ അഹമ്മദ് ബല്ലാകടപ്പുറം (ചെയര്‍മാന്‍) കെ കെ സുബൈര്‍ (കണ്‍) എം എം നാസര്‍ (ട്രഷര്‍ )

റിയാസ് സി ഇട്ടമ്മല്‍,ചേക്കു അബ്ദു റഹ്മാന്‍, എ ആര്‍ കരീം കള്ളാര്‍, കെ ജി ബഷീര്‍ (വൈസ് ചെയര്‍,) മൊയ്തീന്‍ ബല്ല ,ഖാലിദ് ക്ലായിക്കോട് , അഷ്‌റഫ് സിയാറത്തുങ്കര, അബ്ദുറഹ്മാന്‍ പുല്ലൂര്‍, എം കെ അബ്ദുറഹ്മാന്‍ (ജോ. കണ്‍) യു വി ഷബീര്‍, മുനീര്‍ പാലായി, അബ്ദുറഹ്മാന്‍ ചേക്കു ഹാജി, ഇസ്ഹാഖ് ചിത്താരി (ഫിനാന്‍സ്) യാക്കൂബ് ആവിയില്‍ ,കെ ജി ബഷീര്‍, കെ ച്ച് ഖാലിദ് ബല്ല, റംഷീദ് ആവിയില്‍ ,സഹീദ് സിയാറത്തുങ്കര, മൊയ്തീന്‍ ബല്ല (ഡക്കറേഷന്‍)മഹമൂദ് കല്ലൂരാവി,ഹനീഫ കള്ളാര്‍ , അബൂബക്കര്‍ കൊളവയല്‍, ഷറഫുദ്ദീന്‍ നമ്പ്യാര്‍ കൊച്ചി, അബ്ദുസ്സലാം കള്ളാര്‍, ( ഭക്ഷണം) റാഷിദ് എടത്തോട്, ഇല്യാസ് ബല്ല, മിഥിലാജ് ,ശരീഫ് എം എസ് കെ വി ,( പ്രചരണം )ബി എം ഷെരീഫ് , കബീര്‍ കല്ലൂരാവി, നിയാസ് സി കെ,പി കെ
അബ്ദുല്‍ കരീം കള്ളാര്‍ ,
റഷീദ് കല്ലഞ്ചിറ (വളണ്ടിയര്‍ )
ശാഫി സിയാറത്തുങ്കര ഹാഷിം ആറങ്ങാടി,
അഫീഫ് കല്ലൂരാവി, നിസാര്‍ എടത്തോട് ,ഖാലിദ് എം കെ (കല) ഫൈസല്‍ മഡിയന്‍ ,സലാം സി എച്ച്, സഹീദ് കല്ലൂരാവി,സി കെ അബ്ദുസ്സലാം (സ്‌പോര്‍ട്ട്‌സ്), കെജി ബഷീര്‍, മൊയ്ദീന്‍ ബല്ല, അഷ്‌റഫ് സിയാറത്തിങ്കര, എംകെ അബ്ദു റഹ്മാന്‍, ഇബ്രാഹിം പള്ളിക്കര, ബിഎം കുഞ്ഞബ്ദുള്ള (സ്വീകരണം, ക്ഷണം) എന്നിവരാണ് കാഞ്ഞങ്ങാടന്‍ സംഗമത്തിന്റെ അണിയറ ശില്പികളായി പ്രവര്‍ത്തിച്ചു വരുന്നത്.

RANDOM NEWS

യുഎഇയില്‍ കൊറോണവൈറസ്; സ്ഥിരീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് 125 …