Thursday , September 24 2020
Breaking News

യു.എ.ഇ.യിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ്: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ.യിലേക്ക് മടങ്ങിയെത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജൂലായ് ഒന്നുമുതല്‍ മടങ്ങിവരുന്നവര്‍ക്കാണ് നിയമം ബാധകമാവുക. 17 രാജ്യത്തായി 106 നഗരങ്ങളിലുള്ള യു.എ.ഇ. സര്‍ക്കാര്‍ അംഗീകരിച്ച ലബോറട്ടറികളിലാകണം പരിശോധന നടത്തേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും പരിശോധനനടത്തി ഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല. യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമാണ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. smartservices.ica.gov.ac എന്ന വെബ്‌സൈറ്റില്‍ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍തന്നെ കൂടുതല്‍ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ലബോറട്ടറികള്‍ക്ക് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും യു.എ.ഇ. അധികൃതര്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് സമയബന്ധിതമായി പരിശോധനാഫലങ്ങള്‍ നല്‍കും. അംഗീകൃത പരിശോധനാകേന്ദ്രങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് യു.എ.ഇ. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നടത്തും. യു.എ.ഇ.യില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. മടങ്ങിയെത്തുന്ന എല്ലാവരും യു.എ.ഇ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് നിലവില്‍ തിരിച്ചുവരാനാവുക.

RANDOM NEWS

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍

ദുബൈ : നയതന്ത്ര ബാഗേജില്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ …