Tuesday , August 4 2020
Breaking News

യു ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി, കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ഇ.പി.ലതയ്ക്കെതിരേ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയം പാസ്സായതിനെതുടര്‍ന്നാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് യുഡി എഫിന്റെ പ്രമേയത്തെ പിന്തുണച്ചു. ഇപ്പോഴത്തെ ഡെപ്യൂട്ടി മേയറും കോണ്‍ഗ്രസ് വിമത അംഗവുമായ പി.കെ.രാഗേഷിന്റെ ഒറ്റവോട്ടിന്റെ പിന്തുണയിലാണ് നാലുവര്‍ഷമായി കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ്. ഭരിച്ചത്. പി.കെ.രാഗേഷ് കോണ്‍ഗ്രസുമായി സൗഹൃദം സ്ഥാപിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ്. മേയര്‍ ഇ.പി.ലതയ്ക്കെതിരേ അവിശ്വാസപ്രമേത്തിന് നോട്ടീസ് നല്‍കിയത്.

RANDOM NEWS

സംസ്ഥാനത്ത് 1169 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 113 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച 1169 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …