Thursday , November 26 2020
Breaking News

യു.ഡി.എഫ്-‌വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; പ്രതിഷേധമറിയിച്ച് എസ്.വൈ.എസ്.

കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒത്തുചേര്‍ന്ന് മുന്നോട്ട് പോവാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ സമസ്ത യുവജന വിഭാഗം രംഗത്ത്. മതേതര രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ലീഗും മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്ത ഇസ്ലാമിയുമായി ഒത്തുപോവില്ലെന്ന് എസ്.വൈ.എസ് നേതൃത്വം യു.ഡി.എഫിനെ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും കുഞ്ഞാലിക്കുട്ടിയെ
കണ്ടും നേതൃത്വം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇത് ചര്‍ച്ചയാകും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ല എന്ന ഉറപ്പ് എസ്.വൈ.എസ് നേതാക്കള്‍ക്ക് കുഞ്ഞാലിക്കുട്ടി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ജമാഅത്ത് അമീറിനെ പോയി കണ്ടതിനേയും എസ്.വൈ.എസ് വിമര്‍ശിച്ചു. എന്നാല്‍ ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രതികരിച്ചത്. പ്രാദേശിക തലത്തില്‍ മതേതര കക്ഷികളുമായി നീക്ക് പോക്കിനുള്ള അനുമതി കൊടുത്തിട്ടുണ്ടെന്നും ഹമീദ് വാണിയമ്പലം പ്രതികരിച്ചിരുന്നു.

RANDOM NEWS

സംസ്ഥാനത്ത് 6357 പേര്‍ക്ക് കൂടി കോവിഡ് ; 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം …