Wednesday , December 19 2018
Breaking News
Arrested

യു പി സ്വദേശിയുടെ തലക്ക് ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: യു.പി സ്വദേശിയുടെ തലക്ക് ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയും മഞ്ചേശ്വരത്ത് താമസക്കാരനുമായ തന്‍വീറാ(24)ണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശി നാസറിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി നാസര്‍ താമസിക്കുന്ന വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ കയറി ചുറ്റികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം എസ്.ഐ പി. ഷാജി, അഡീ. എസ്.ഐ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …