Wednesday , June 3 2020
Breaking News

രാജസ്ഥാനിലേക്ക് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു : ജില്ലയില്‍ നിന്ന് 598 പേര്‍

കാഞ്ഞങ്ങാട് : രാജസ്ഥാനിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്നു രാജസ്ഥാനിലേക്കുള്ള പ്രത്യേക ട്രെയിന്‍ ശനിയാഴ്ച രാവിലെയായണ് കാഞ്ഞങ്ങാട്ടെത്തിയത്. ജില്ലയില്‍ നിന്നുള്ള 598 പേരെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കയറ്റി 7.30 മണിയോടെ ട്രെയിന്‍ യാത്ര പുറപ്പെട്ടു. കണ്ണൂര്‍, വയനാട് ജില്ലകളിലെ 433 പേരെ കണ്ണൂരില്‍ നിന്നും കയറ്റിയ ശേഷമാണ് ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തിയത്. ജില്ലയില്‍ നിന്നുള്ള യാത്രക്കാരെ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ കെ എസ് ആര്‍ ടി സി ബസില്‍ കാഞ്ഞങ്ങാട്ട് എത്തിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ എറണാകുളം, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടായിരുന്നത്.

RANDOM NEWS

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് : വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി …