Saturday , February 22 2020
Breaking News

രാജ്യത്തിന് ആവേശം പകരുന്ന വിജയം ; കെജ്രിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആം ആദ്മിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസും പാഠം പഠിക്കണം.
ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും. കോണ്‍ഗ്രസും എഎപിക്കൊപ്പം നിന്നിരുന്നെങ്കില്‍ ബിജെപിക്ക് നിലവിലുള്ള
സീറ്റ്പോലും ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ ഒരു ശക്തിയുണ്ടോ അതിനെ ജനങ്ങള്‍ വിജയിപ്പിക്കും. അതാണ് ഡല്‍ഹിയിലുണ്ടായത്. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അത് അം
ഗീകരിക്കുകയാണ് ചെയ്യേണ്ടത്. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ അവിടെ യോജിച്ച് മത്സരിക്കാന്‍ കഴിയുമായിരുന്നു-മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

കണ്ണൂരില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മ; കാമുകനൊപ്പം ജീവിക്കാന്‍ മകനെ ഇല്ലാതാക്കി; അറസ്റ്റ്

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് …