Wednesday , December 2 2020
Breaking News

രാജ്യത്ത് സ്ത്രീ സുരക്ഷ കടലാസില്‍ മാത്രം ; മഹിള കോണ്‍ഗ്രസ്

കാസര്‍കോട് : നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷ കടലാസില്‍ മാത്രം. മഹിളാ കോണ്‍ഗ്രസ്ര്. ഈ സാക്ഷരകേരളത്തില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്.ഇതിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസ്സംഗതയും വേട്ടക്കാരേ സംരക്ഷിക്കുന്ന നിലപാടുകളും പ്രതിഷേധാര്‍ഹമാണ്. നീതി ലഭിക്കുന്നതിനുവേണ്ടി വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മഹിളാകോണ്‍ഗ്രസ്സ് വാര്‍ഡു തലം തൊട്ട് സത്യഗ്രഹസമരം സംഘടിപ്പിച്ചു. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം മഹിളാകോണ്‍ഗ്രസ്സ് ജില്ലാപ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ഡി.സി. സി. പ്രസിഡണ്ട് ശ്രീ . ഹക്കിം കുന്നില്‍ നിര്‍വ്വഹിച്ചു. ശ്രീ എം. സി പ്രഭാകരന്‍ , ശ്രീമതി ശാന്തകുമാരി ടീച്ചര്‍., രഹ്ന ,മണിചന്ദ്രകുമാരി, സീമ അനീഷ് . വാരിജ, മിനിജ എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി ജമീല അഹമ്മത് സ്വാഗതവും പി വി മല്ലിക ടീച്ചര്‍ നന്ദിയും പറഞ്ഞു

RANDOM NEWS

പടന്നക്കാട്ട് സി പി എം – ബി ജെ പി സംഘര്‍ഷം : രണ്ടു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : പടന്നക്കാട്ട് സി പി എം-ബി ജെ പി സംഘര്‍ഷം. സി പി എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി …