Saturday , February 29 2020
Breaking News

രാമസ്വാമിക്കും തങ്കമ്മയക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

നീലേശ്വരം : നീലേശ്വരം തച്ചരണംപൊയില്‍ എ രാമസ്വാമിയും ഭാര്യ തങ്കമ്മയും സന്തോഷത്തിലാണ് ഇപ്പോള്‍. കഴിഞ്ഞ അമ്പത് വര്‍ഷമായി സ്വപ്നം കാണുന്ന സ്വപ്ന ഭവനത്തിന്റെ താക്കോല്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ സി. കൃഷ്ണന്‍ എം എല്‍ എയുടെ കൈയില്‍ നിന്നും വാങ്ങിയപ്പോള്‍ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സംതൃപ്തിയുടെയും പ്രതീക്ഷയുടെയും പൂര്‍ത്തീകരണമായിരുന്നു

പൂക്കച്ചവടക്കാരി തങ്കമ്മയെ ചെറുവത്തൂരുകാര്‍ക്ക് സുപരിചിതയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപജീവനത്തിനായി കാസര്‍കോടെത്തിയ പാലക്കാടുകാരന്‍ രാമസ്വാമിയും ആലപ്പുഴക്കാരി തങ്കമ്മയും ഒരുമിച്ച് ജീവിതമാരംഭിച്ചപ്പോള്‍ മുതല്‍ കണ്ട സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു തുണ്ട് ഭൂമിയും അതിലൊരു കൊച്ചു വീടും. എന്നാല്‍ ചെറുവത്തൂരും തൃക്കരിപ്പൂരുമായി പൂക്കച്ചവടം നടത്തുന്ന ഇവര്‍ക്ക് ദൈനംദിന ചിലവു പോലും കണ്ടെത്താനാകുന്നില്ല. സര്‍ക്കാരില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പതിച്ചു കിട്ടിയ പത്ത് സെന്റിലാണ് ലൈഫ്മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വീട് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ അമ്പത് കൊല്ലമായി വാടക വീട്ടിലാണിവര്‍ താമസിച്ചു വരുന്നത്. ഇപ്പോള്‍ മുണ്ടക്കയത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. മാസം 3000 രൂപ വാടക നല്‍കണം. തൃശ്ശൂരേക്ക് കല്യാണം കഴിപ്പിച്ചയച്ച ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. 85 വയസ്സുള്ള രാമസ്വാമിക്കും 79 വയസ്സുള്ള തങ്കമ്മയും വാര്‍ധക്യസഹജമായ അസുഖങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് .ഇനിയുള്ള കാലം സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം എന്ന സന്തോഷത്തിലാണ് ഇവര്‍

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …