Thursday , September 24 2020
Breaking News

റവന്യു വകുപ്പില്‍ ഊര്‍ജിത ഫയല്‍ തീര്‍പ്പാക്കല്‍ : ജില്ലയില്‍ തീര്‍പ്പാക്കിയത് 29345 ഫയലുകള്‍

കാസര്‍കോട് : റവന്യു വകുപ്പില്‍ ഊര്‍ജിത ഫയല്‍ തീര്‍പ്പാക്കല്‍ കാസര്‍കോട് ജില്ലയില്‍ തീര്‍പ്പാക്കിയത് 29345 ഫയലുകള്‍ .ബാക്കിയുള്ളത് 3367 ഫയലുകള്‍ മാത്രം, 2016 വരെ നല്‍കിയ അപേക്ഷകളില്‍ 2018 സപ്തംബര്‍ 30 വരെ നിലവിലുണ്ടായിരുന്ന ഫയലുകളാണ് ഊര്‍ജിതമായി തീര്‍പ്പാക്കിയത്. കളക്ടറേറ്റില്‍ ഈ കാലയളവിലുണ്ടായിരുന്ന 14932 ഫയലുകളില്‍ 13692 തീര്‍പ്പാക്കി.1240 ഫയലുകള്‍ മാത്രമാണ് കളക്ടറേറ്റില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നത്. താലൂക്കുകളില്‍ കാസറഗോഡ് 5528 ഫയലുകളില്‍ 4426 എണ്ണം തീര്‍പ്പാക്കി. അവശേഷിക്കുന്നത് 1102 ഫയലുകളാണ്. മഞ്ചേശ്വരം താലൂക്കില്‍ 1457 ഫയലുകളില്‍ 1344 എണ്ണം തീര്‍പ്പാക്കി.113 എണ്ണം മാത്രം അവശേഷിക്കുന്നു ‘ഹൊസ്ദുര്‍ഗ് താലൂക്കില്‍ 5654 ഫയലുകളില്‍ 5044 ഫയലുകള്‍ തീര്‍പ്പാക്കി.610 ഫയലുകള്‍ അവശേഷിക്കുന്നു. വെള്ളരിക്കുണ്ട് താലൂക്കില്‍ അവശേഷിച്ചിരുന്ന 5141 ഫയലുകളില്‍ 4839 തീര്‍പ്പാക്കി’ 302 ഫയലുകള്‍ അവശേഷിക്കുന്നു. ഫയല്‍ തീര്‍പ്പാക്കല്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു താലൂക്കുകളിലും ആര്‍ ഡി ഒ ഓ ഫീ സുകളിലും നേരിട്ടെത്തി നടപടി സ്വീകരിച്ചിരുന്നു. ഫയല്‍ തീര്‍പ്പാക്കുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരേയും കളക്ടര്‍ അഭിനന്ദിച്ചു.

RANDOM NEWS

സംസ്ഥാനത്ത് 5376 പേര്‍ക്ക് കൂടി കോവിഡ്: ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 5376 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം …