Thursday , September 24 2020
Breaking News

റാഫി പള്ളിപ്പുറത്തിനു എറൗണ്ട് മേല്പറമ്പിന്റെ സ്‌നേഹോപഹാരം

മേല്‍പറമ്പ് : ചരിത്രം തേടി പോകുന്ന കഥാപാത്രങ്ങളെ സിനിമകളിലും കഥകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞു പോയ കാലങ്ങളിലെ സംഭവങ്ങളും കഥകളും അറിയുവാന്‍ നമ്മുക്ക് വല്ലാത്തൊരു ജിജ്ഞാസയുമാണ്. അതും നമ്മുടെ നാടിനെ കുറിച്ചും നമ്മുടെ മുന്‍തലമുറക്കാരെ കുറിച്ചും ആകുമ്പോള്‍ നമ്മളതറിയാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. പക്ഷെ, ഈ ചരിത്ര രേഖകളൊന്നും തേടി പോകാന്‍ നമ്മളാരും മെനക്കെടാറില്ല. ഈയൊരു പ്രത്യേകതയാണ് റാഫി പള്ളിപ്പുറത്തിനെ മേല്‍പ്പറമ്പുകാര്‍ക്കിടയിലെ പ്രിയപ്പെട്ട എഴുത്തുകാരനാക്കുന്നത്.

മേല്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും മുന്‍ കാല സംഭവങ്ങളെയും, മണ്‍ മറഞ്ഞുപോയ പ്രധാന വ്യക്തികളെ കുറിച്ചും, മറ്റു ചരിത്ര വിവരങ്ങള്‍ക്ക് പിന്നാലെ പോയി അത് മനോഹരമായ ശൈലിയില്‍ നമ്മുക്ക് മുന്നിലെത്തിക്കുന്ന റാഫി പള്ളിപ്പുറം ഇതിനകം എഴുതി തീര്‍ത്ത കുറിപ്പുകള്‍ നൂറിലധികമാണ്. ഒട്ടും ആയാസകരമല്ലാത്ത ഈ മേഘലയിലെ റാഫിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചുരുക്കത്തില്‍ മേല്പറമ്പിന്റെ ചരിത്ര സൂക്ഷിപ്പുകാരന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ് അദ്ദേഹം.

വ്യക്തമായ രാഷ്ട്രീയ ചായ്വും, സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ പേരില്‍ ആരോടും കലഹിക്കാനും തര്‍ക്കിക്കാനും പോകാത്ത റാഫി പുതു തലമുറക്ക് മാതൃകയാക്കാന്‍ പറ്റിയ വുകതിത്വം കൂടിയാണ്. മേല്‍പ്പറമ്പ് ജമാഅത്തിന്റെ ദുബായി കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചു വരുന്ന റാഫി പള്ളിപ്പുറം ജിംഖാന മേല്‍പ്പറമ്പ് യു എ ഇ ഘടകത്തിലെ അംഗവും ജനറല്‍ സെക്രട്ടറി പോലുള്ള പദവികള്‍ പലവട്ടം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

1997 ല്‍ പ്രവാസ ലോകത്തെത്തി. യു എ ഇ ലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന റാഫി പള്ളിപ്പുറം മികച്ചൊരു സംഘാടകനും ബൃഹത്തായ സൗഹൃദ വലയം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കഥകളും കവിതകളും റാഫിയുടെ തൂലികയില്‍ നിന്നും അടര്‍ന്നു വീണിട്ടുണ്ട്.നാട്ടിലെയും യു എ ഇ ലേയും പ്രസിദ്ധീകരണങ്ങളില്‍ റാഫിയുടെ അക്ഷരങ്ങള്‍ക്ക് മഷി പുരണ്ടിട്ടുണ്ട്.

2010 ല്‍ എറൗണ്ട് മേല്‍പ്പറമ്പ് ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പിറവി മുതല്‍ ഗ്രൂപ്പില്‍ എഴുതി തുടങ്ങിയ എഴുത്തുകാരന്‍ കൂടിയാണ് റാഫി പള്ളിപ്പുറം. ആദ്യകാലങ്ങളില്‍ തൂലിക നാമം ഉപയോഗിച്ചായിരുന്നു എഴുതിയിരുന്നതെങ്കിലും പിന്നീട് സ്വന്തം ഐഡെന്റി വെളുപ്പെടുത്തി തന്നെ എഴുതി തുടങ്ങി. പ്രഥമ എം പി എലിന്റെ കളിക്കാരുടെ ലേലം അഡ്മിന്‍ യാച്ചു പട്ടതിനോടൊപ്പം ഓണ്‍ലൈന്‍ വഴി നിയന്ത്രിച്ചിരുന്നത് റാഫി പള്ളിപ്പുറമായിരുന്നു. തുടര്‍ന്ന് വന്ന എം പി എലുകളിലും റാഫി സജീവമായി എറൗണ്ട് മേല്പറമ്പിനു ഒപ്പം ഉണ്ടായിരുന്നു.

അബ്ദുല്ല കുഞ്ഞി ആയിഷ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം. പത്താം തരം വരെ ചന്ദ്രഗിരി ഗവര്‍മെന്റ് ഹൈസ്‌കൂളിലും സ-അദിയ ആര്‍ട്‌സ് കോളേജ്, ആലിയ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ തുടര്‍ പഠനവും നടത്തി. ഫാത്തിമത്ത് നജ്മതാണ് ജീവിത പങ്കാളി. ആയിഷ, ഇബ്രാഹിം ഖലീല്‍ എന്നിവരാണ് മക്കള്‍.

എം പി എല്‍ നടക്കുന്ന സമയത്തു അദ്ദേഹം നാട്ടിലായിരുന്നു എന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് കുറച്ചു വൈകിയെങ്കിലും ഈ അവസരത്തില്‍ എറൗണ്ട് മേല്പറമ്പിന്റെ സ്‌നേഹോപഹാരം നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. റാഫി പള്ളിപ്പുറം എന്ന ഉത്കൃഷ്ട വ്യക്തിത്വത്തിന് മുന്നിലും അദ്ദേഹം തേടിപ്പിടിച്ചു കൊണ്ടുവന്ന രേഖകള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ച എഴുത്തുകള്‍ക്കു മുന്നിലും ഞങ്ങളുടെ സ്‌നേഹോപഹാരം സമര്‍പ്പിക്കുന്നു

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …