Saturday , February 29 2020
Breaking News

റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത കാര്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട് : റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത കാര്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ ടൗണ്‍ എസ് ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തളങ്കര ബാങ്കോട്ടെ ഷന്ന അച്ചു (42), അണങ്കൂരിലെ സലിം (52) എന്നിവരാണ് അറസ്റ്റിലായത്.

കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അമീഷിന്റെ കെ എ 05 എം ബി 4224 നമ്പര്‍ ആള്‍ട്ടോ കാറാണ് സംഘം കവര്‍ന്നത്. ഇക്കഴിഞ്ഞ 20നു രാവിലെ പണമടച്ച് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തതായിരുന്നു കാര്‍. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …