Sunday , September 27 2020
Breaking News

റേഷന്‍ കടകളില്‍ പരിശോധന നടത്തി: 7 ഏഴ് റേഷന്‍ കടകള്‍ക്കെതിരെ കേസ്

കാസകോട് : റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് ഏപ്രില്‍ രണ്ടു മുതല്‍ നാല് വരെ 45 റേഷന്‍ കടകളില്‍ പരിശോധന നടത്തുകയും 7 റേഷന്‍ കടകള്‍ക്കെതിരെ തൂക്കത്തില്‍ കുറവിന് കേസ് രജിസ്റ്റര്‍ ചെയ്തു. 3 കിലോയ്ക്കാള്‍ കൂടുതല്‍ തൂക്കകുറവ് കണ്ടെത്തിയ കടകളും ഇതില്‍ ഉള്‍പ്പെടുന്നു, ബില്‍ പ്രകാരം ഗോതമ്പ് രേഖപ്പെടുത്തി ഉപഭോക്താവിന് നല്‍കാത്ത റേഷന്‍ കടകളുമുണ്ട്. ഏപ്രില്‍ നാലിന് നടത്തിയ പരിശോധനയില്‍ കുപ്പിവെള്ളത്തിന് വില കൂടുതല്‍ ഈടാക്കിയതിന് 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു . വരും ദിവസങ്ങളിലും പരിശോധന തുടരും.

RANDOM NEWS

തെരഞ്ഞെടുപ്പ് നേരിടാന്‍ ഇടതു വലതു മുന്നണികള്‍ക്ക് പരാജയ ഭീതി : പി.രഘുനാഥ്

കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടത്‌വലത് മുന്നണികള്‍ക്ക് ഭയമാണെന്ന് ബി.ജെ.പി.സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു.ബി.ജെ.പി. കാസറഗോഡ് …