Saturday , February 29 2020
Breaking News

റൈഹാനയുടെ മരണം: പോലീസ് അന്വേഷണം തുടങ്ങി

ആദൂര്‍ : ഉളിയത്തടുക്കയിലെ അബ്ദുല്ലമിസിരിയ ദമ്പതികളുടെ മകളും നാട്ടക്കല്ലിലെ ജുനൈദിന്റെ ഭാര്യയുമായ റൈഹാന (25)യെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ശ്വാസം മുട്ടിയാണ് റൈഹാന മരിച്ചതെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഗള്‍ഫിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചതിനു ശേഷം കിടപ്പുമുറിയില്‍ കയറി വാതിലടത്ത റൈഹാനയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ദേഷ്യപ്പെട്ട് സംസാരിച്ചതിലെ മനോവിഷമം കാരണം റൈഹാന ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …