Friday , May 29 2020
Breaking News

റോഡുകളുടെ തകര്‍ച്ച : പ്രതിഷേധം ശക്തമാകുന്നു. സമാന്തരമായി വാഹനം ദേശീയ പാതയോരത്ത് നിര്‍ത്തിവെച്ച് പ്രതിഷേധം

മൊഗ്രാല്‍ :കാസര്‍കോട് മംഗലാപുരം ദേശീയ പാത നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രതിഷേധ സമരം ശക്തമാക്കി.സെല്‍ഫി സമരം ശ്രദ്ധേയമായതിന് പിന്നാലെയാണ് വെള്ളി യാഴ്ച രാവിലെ ദേശീയപാതയോരത്ത് വാഹനങ്ങള്‍ സമാന്തരമായി പാര്‍ക്ക് ചെയ്ത് പ്രതിഷേധിച്ചത്.വന്‍കുഴികള്‍ രൂപപ്പെട്ട റോഡില്‍ യാത്ര ദുരിത പൂര്‍ണ്ണമായിരിക്കുകയാണ്. തലപ്പാടി കാസര്‍കോട് ദേശീയപാത പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുകയാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ ക്ലേശം നിറഞ്ഞിരിക്കുകയാണ്.നിരവധി അപകടങ്ങളാണ് നിത്യവും സംഭവിക്കുന്നത്. കുഴികള്‍ നികത്തിയെങ്കിലും ഇപ്പോള്‍ പഴയതിനേക്കാളും വലിയ കുഴികളാണ് റോഡിലുള്ളത്. യാത്രക്കാരുടെ നടുവൊടിക്കുന്ന രൂപത്തിലാണ് റോഡില്‍ രൂപാന്തരപ്പെട്ട ഭീമന്‍ കുഴികള്‍. ദിവസം കഴിയുന്തോറും കുഴികളുടെ ആഴം കൂടി വരുന്നത് ദേശീയപാതയിലെ ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നുമുണ്ട്. ഇതുമൂലം യാത്രക്കാര്‍ക്ക് മാത്രമല്ല മംഗലാപുരത്തേക്ക് കൊണ്ടു പോകേണ്ട രോഗികള്‍ക്ക് പോലും ഏറെ പ്രയാസം നേരിടേണ്ടി വരുന്നു. അധികൃതരാകട്ടെ ഈ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ പാത അധികൃതരുടെ കണ്ണു തുറപ്പിക്കുന്നതിനാണ് വിത്യസ്ത പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നത് മൊഗ്രാലില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി വാഹന ഉടമകളാണ് സമാന്തരമായി പാതയോരത്ത് വാഹനം നിര്‍ത്തി വെച്ച് സമരത്തിനെ പിന്തുണച്ചത്..സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഡ്രൈവര്‍മാരും പങ്കെടുത്തു, കോടികളുടെ പ്രഖ്യാപനമല്ലാതെ റോഡ് തകര്‍ന്ന് തന്നെ കിടക്കുകയാണ്. മഴവന്നാല്‍ കുളമായി മാറുന്നു.

RANDOM NEWS

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട് : അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും ബുധനാഴ്ച(മെയ് 27 ) വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ …