Saturday , February 29 2020
Breaking News

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ചു മരിച്ചു

മഞ്ചേശ്വരം : റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ചു തടി വ്യാപാരി മഞ്ചേശ്വരം ഹൊസബെട്ടു കുണ്ടുകുളുക്ക ബീച്ചിനു സമീപത്തെ അബ്ദുല്‍ റഹ്മാന്‍ (75) മരിച്ചു. 26 ന് ഉച്ചയ്ക്ക് ഒന്നരയോടെ തലപ്പാടിയിലാണ് അപകടം. മംഗളൂരുവില്‍ നിന്നു തിരിച്ചുവന്നു ബസിറങ്ങി പോകുമ്പോഴാണ് അപകടം. ഇടിച്ച ശേഷം സ്‌കൂട്ടര്‍ മറിയുകയും ചെയ്തു. നിസ്സാര പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തന്നെയാണ് അബ്ദുല്‍ റഹ്മാനെ ആംബുലന്‍സില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ആഫിയ. മക്കള്‍: സാദിഖ്, ഹമീദ്, മജീദ്, ഫര്‍സാന. മരുമക്കള്‍: സഫ്രീന, ഷംസീര്‍.

RANDOM NEWS

ജലസംരക്ഷണ ശുചിത്വമാലിന്യ സംസ്‌കരണംമേഖലകള്‍ക്ക് മുന്‍തൂക്കം

കാഞ്ഞങ്ങാട് : ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖകലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 202021 വാര്‍ഷിക ബജറ്റ് …