Tuesday , April 7 2020
Breaking News

ലെന്‍സ് ഫെഡ് സ്ഥാപക ദിനാചരണവും നേതൃസംഗമവും

കാസര്‍കോട്: കേരളത്തിലെ നിര്‍മ്മാണ മേഖലയിലെ സംഘടനയായ ലെന്‍സ്‌ഫെഡിന്റെ 21മത് സ്ഥാപക ദിനവും ജില്ലാതല നേതൃസംഗമവും സംഘടിപ്പിച്ചു. ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.സി.ജോഷി അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ ആദ്യകാല നേതാക്കളായ ഡി.ആര്‍ ഷേണായി, എം.ബി.ശിവപ്രസാദ്, കെ.രാധാകൃഷ്ണന്‍, എ.രാജന്‍, ടി.ജെ സെബാസ്റ്റ്യന്‍, മധു എസ് നായര്‍, എന്‍. സോമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറി എം.മനോജ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എ.കെ.ജയചന്ദ്രന്‍, ഇ.പി.ഉണ്ണിക്കൃഷ്ണന്‍, കമ്മറ്റിയംഗം കെ.ജെ.തോമസ്, കെ.എ.സാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.രാജന്‍ സ്വാഗതവും, ട്രഷറര്‍ എന്‍.വി.പവിത്രന്‍ നന്ദിയും പറഞ്ഞു

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …