Saturday , August 8 2020
Breaking News

ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി; തെളിവില്ലാതെ പ്രതിയാക്കരുത്

കൊച്ചി: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

2018-ലെടുത്ത ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞുക്കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്പാടിയിലാണ് സംഭവം. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു കേസ്. സ്‌കൂള്‍ ബസില്‍ വെച്ച് 13 കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയില്‍ ബസുടമക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളില്‍ പൊതുവായ നിരീക്ഷണം നടത്തിയത്.

RANDOM NEWS

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു, രണ്ടായി പിളര്‍ന്നു; പൈലറ്റ് അടക്കം 18 പേര്‍ മരിച്ചു

കരിപ്പൂര്‍ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ തെന്നിമാറി താഴേക്ക് പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് അടക്കം …