Tuesday , February 18 2020
Breaking News

ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ സാങ്കേതിക കാരണങ്ങളാലും മറ്റും ഇനിയും ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ലൈഫ് മിഷന്‍പിഎംഎവൈ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം കാസര്‍കോട് നഗരസഭ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ഭവന രഹിതരുടെയും വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഇതിനോടകം തന്നെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. കേവലം വീട് നല്‍കി വിടാടെ ഗുണഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കൂടി നല്‍കുന്നതിന് ജില്ലകള്‍ തോറും കുടുംബസംഗമവും അദാലത്തും നടത്തിയിരുന്നു. ഇതിലൂടെ വിവിധ വകുപ്പുകളില്‍ നിന്നുമുള്ള നിരവധി സേവനങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. അസംസ്‌കൃത വസ്തുക്കള്‍വില കുറച്ച് നല്‍കാനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി. അര്‍ഹരായ ഭവന രഹിതര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗമാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലൈഫ് മിഷന്‍ എന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ആവിഷ്‌കരിച്ചത്. ഇതിലൂടെ വിട് സ്വപ്നം കണ്ടവര്‍ക്ക് പുത്തനുണര്‍വും പുതിയ അനുഭവവും പകര്‍ന്ന് നല്‍കാനായി. ലൈഫ് മിഷന്റെ മൂന്നാം ഘട്ടമായ ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വീട് നല്‍കാനുള്ള നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇതു പ്രകാരം അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഫ്‌ളാറ്റ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. ഭവനരഹിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെടുമ്പോള്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ ഗുണഭോക്താക്കളും പൊതുസമൂഹവും പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …