Tuesday , May 26 2020
Breaking News

ലോക്ക് ഡൗണ്‍ ; ദുരിതത്തിലായ കോളനി നിവാസികള്‍ക്ക് പോലീസിന്റെ കരുതല്‍

കാസര്‍കോട് : കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ദുരിതത്തിലായ ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ പരിധിയിലെ കോളനികളില്‍ പോലീസിന്റെ കരുതല്‍. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ പതിനഞ്ചോളം കോളനികളിലാണ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്. സര്‍ക്കാര്‍ സഹായം എത്തുന്നത് വരെയുള്ള ആവശ്യമായ സഹായമാണ് കോളനിവാസികള്‍ക്ക് നല്‍കിയത്. കോളനികളില്‍ സഹായമെത്തിക്കാന്‍ സന്മനസുള്ളവര്‍ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …