Sunday , September 27 2020
Breaking News

ലോക്ക് ഡൗണ്‍ ലംഘനം : ഇമാമും സഹായിയും അറസ്റ്റില്‍

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മടിക്കെ വില്ലേജില്‍ അരയി ജുമാമസ്ജിദില്‍ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച നമസ്‌ക്കാരത്തിനായി പള്ളിയില്‍ ഒത്തുകൂടിയതിന് പള്ളി ഇമാമിനേയും സഹായിയേയും നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഇമാം ഹനീഫ് ദാരിമി ,സഹായി അബ്ദുള്‍ റഹീം എന്നിവരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാഅറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബുവും സബ് കളക്ടര്‍ അരുണ്‍ കെ വിജയനും പള്ളി സന്ദര്‍ശിച്ചു. ഐപിസി 269 പ്രകാരമാണ് കേസെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത് നമസ്‌ക്കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തു.പള്ളി കമ്മിറ്റി പ്രസിഡണ്ടിനേയും സെക്രട്ടറിയേയും പ്രതി ചേര്‍ക്കുന്നതിന് കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

RANDOM NEWS

കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

കുമ്പള : കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. …