Wednesday , August 5 2020
Breaking News

ലോക്ഡൗണിനെ എതിര്‍ത്തു, അമേരിക്ക മാതൃകയെന്ന് പറഞ്ഞു : പ്രതിപക്ഷം നന്‍മ ലഭിക്കാത്ത നസ്രേത്തെന്ന് കാനം

തിരുവനന്തപുരം: ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് യുഡ് എഫും ബിജെപിയുമെന്ന് കാനം രാജേന്ദ്രന്‍. ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം സര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണെന്നും എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കന്‍മാരും പരിശ്രമിച്ചത്. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളതെന്നും കാനം കുറ്റപ്പെടുത്തി. ജനയുഗം പത്രത്തിലെഴുതിയ നീണ്ട ലേഖനത്തിലാണ് പ്രതിക്ഷത്തിനെതിരെ കനത്ത ആരോപണം കാനമുന്നയിച്ചിരിക്കുന്നത്.

RANDOM NEWS

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 91 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …