Wednesday , July 8 2020
Breaking News

ലോക്ഡൗണ്‍ ലംഘിച്ച് പലരും പുറത്തിറങ്ങി ; നടപടി കര്‍ശനമാക്കി പോലീസ്

കാസര്‍കോട് : ലോക്ഡൗണ്‍ ലംഘിച്ച് തിങ്കളാഴ്ച പലരും നഗരത്തില്‍ എത്തി. ഇതോടെ പോലീസ് വീണ്ടും നടപടി കര്‍ശനമാക്കി. ജില്ലാ പോലീസ് മേധാവി പി എസ് സാബു, ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര#് നിരത്തിലിറങ്ങി അനാവശ്യ യാത്രക്കാരെ താക്കീത് ചെയ്ത് വീട്ടിലേക്ക് തിരിച്ചയച്ചു. പലര്‍ക്കെതിരെയും കേസ് അടക്കമുള്ള നടപടികളും സ്വീകരിച്ചു. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ് പരിസരങ്ങളിലാണ് പോലീസ് നടപടി കടുപ്പിച്ചത്. അനാവശ്യമായി പലരും ഇരുചക്രവാഹനങ്ങളിലും മറ്റും പുറത്തിറങ്ങി കറങ്ങുന്ന കാഴ്ചയയായിരുന്നു തിങ്കളാഴ്ച പലയിടത്തും കാണാന്‍ സാധിച്ചത്. ഇത്തരക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ലോക്ഡൗണ്‍ തീരുന്നതുവരെ തിരികെ നല്‍കില്ലെന്നും പോലീസ് പറഞ്ഞു.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …