Friday , May 24 2019
Breaking News
--------

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ സമാധാനന്തരീക്ഷമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

കാസര്‍കോട് : രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലയിലെ പൊതുനിരീക്ഷകന്‍ എസ്.ഗണേഷ്, പോലിസ് നിരീക്ഷന്‍ ഓംപ്രകാശ് ത്രിപാഠി, ചെലവ് നിരീക്ഷികന്‍ പ്രമോദ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാവരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്ന് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ തൃപ്തികരമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തി. സ്വതന്ത്രവും നിതീപൂര്‍വവും സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സഹകരിക്കണം. നിലവില്‍ ജില്ലയിലുള്ളത് സമാധാന അന്തരീക്ഷമാണ്. അത് നിലനിര്‍ത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തു പരാതികളുണ്ടെങ്കിലും സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും അതാത് നിരീക്ഷകരെ അറിയിക്കാമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിരീക്ഷകര്‍ പറഞ്ഞു.
പൊതുവായ പരാതികള്‍ പൊതുനിരീക്ഷികനെ അറിയിക്കാം. എല്ലാ ദിവസവും വൈകീട്ട് നാലിനും 5.30നും ഇടയില്‍ സിപിസിആര്‍ഐ ക്യാമ്പസിലെ ചന്ദ്രഗിരി റസ്റ്റ് ഹൗസിലെത്തി പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരിട്ടും പരാതികള്‍ അറിയിക്കാം. ഫോണ്‍: 6238805690, 9188619593. ഇമെയില്‍ വിലാസം genobsksd@gmail.com
സുരക്ഷാ സംബന്ധമായ പരാതികള്‍ക്ക് പോലീസ് നിരീക്ഷകന്‍ ഓംപ്രകാശ് ത്രിപാഠിയെയും അറിയിക്കാം. ഫോണ്‍:8330896690. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലും 1950 എന്ന നമ്പറിലും വിളിച്ചു പറയാം.
തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ചെലവ് നിരീക്ഷന്‍ പ്രമോദ് കുമാറിനെ അറിയിക്കാം. ഫോണ്‍: 80782 44690, 6238818193. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ ദിനംപ്രതി വരവുചെലവുകള്‍ എഴുതി സൂക്ഷിക്കണം. ചെലവു നിരീക്ഷക സമിതി മുമ്പാകെ ഇത് ഹാജരാക്കുകയും വേണം.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, സബ് കളക്ടര്‍ അരുണ്‍.കെ വിജയന്‍, എഎസ്പി:ഡി.ശില്പ, ഉപവരണാധികാരികള്‍, സ്ഥാനാര്‍ഥികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …