Wednesday , July 8 2020
Breaking News

ലോക് ഡൗണില്‍ ഏകനായി കുഴിച്ച കിണറ്റില്‍ വെള്ളം കണ്ടു

പെരിയ: ലോക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ വെറുതെയിരിന്ന് സമയം പാഴാക്കിയപ്പോള്‍ തന്റെ ‘ഭാര്യയുടെ മനസ്സിലുദിച്ച ആശയം സ്വപ്രയത്‌നനത്തിലൂടെ സഫലീകരിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് രാവണീശ്വരം തണ്ണോട്ടെ മരപ്പണിക്കാരനായ 38 കാരനായ രാജേഷ് എന്ന ചെറുപ്പക്കാരന്‍. തണ്ണോട്ടെ പി എ ദേവദാസിന്റെ മകള്‍ സ്വാതിയെ വിവാഹം കഴിച്ച രാജേഷ് തൊട്ടടുത്ത് വാടക വീട്ടിലാണ് താമസം.കുടുംബസ്വത്ത് ഭാഗം വെച്ചതിന് ശേഷം ആറ് മാസത്തോളമേ ആയുള്ളൂ ഭാര്യ പിതാവ്ദേവദാസ് പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട്.

പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്നു മുതലെ ഒരു കിണര്‍ വേണമെന്നത് ദേവദാസിന് ഒരു സ്വപ്നമായിരുന്നു. കിണര്‍ നിര്‍മ്മിക്കാന്‍ ആളെ കിട്ടാത്തതും അതിലുപരി ഒരു ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ്രാജേഷ് ദേവദാസിന്റെ സ്വപ്ന സാക്ഷ ത്കി കാരമെന്നോണം അവരുടെ പറമ്പില്‍ ഒറ്റയ്ക്ക് കിണ ര്‍ കുഴിച്ച് തുടങ്ങിയത്.ഭാര്യാപിതാവ് ആരോഗ്യ കാരണത്താല്‍ ഭാരിച്ച ജോലികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുമായതിനാല്‍ ഭാര്യയും, ഭാര്യ മതാവ് പുഷ്പ ലതയുമാണ് മണ്ണ് വലിച്ച് കയറ്റിയത്. ലോക്ക് ഡൗണ്‍ ഇളവുണ്ടായതോടെ ദേവദാസ് വൈസ് പ്രസിഡണ്ടായ കുടുംബ കൂട്ടായ്മ വിശ്വബന്ധു കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഒരു ദിവസം കിണര്‍ നിര്‍മ്മാണത്തില്‍ സഹായിച്ചിരുന്നു. ലോക് ഡൗണ്‍ ആരംത്തില്‍ തുടങ്ങിയ കിണര്‍ നിര്‍മാണം കഴിഞ്ഞ ജൂണ്‍ 2 തീയ്യതിയോടെയാണ് വെള്ളം കണ്ടത്. ഭാര്യ സ്വതിയും മക്കളായശിവാനി, രോഹന്‍ രാജ് അടങ്ങിയതാണ് രാജേഷിന്റെ കുടുംബം

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …