Monday , July 13 2020
Breaking News

ലോക് ഡൗണ്‍ ലംഘിച്ച് പെരുന്നാള്‍ നിസ്‌കാരം : 100 പേര്‍ക്കെതിരെ കേസ്

ബദിയഡുക്ക : ഉദുമയിലും ബദിയഡുക്കയിലും വീടുകളില്‍ ലോക്ഡൗണ്‍ ലംഘിച്ച് പെരുന്നാള്‍ നിസ്‌കാരം നടത്തിയതിന് 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉദുമ കണ്ണംകുളത്തെ അബ്ദുല്‍റഹ്മാന്‍ അടക്കം 70 പേര്‍ക്കെതിരെ ബേക്കല്‍ പോലീസും മൗവ്വാല്‍ മുക്കര്‍ അബ്ദുല്‍റഹ്മാന്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ ബദിയഡുക്ക പോലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ നിസ്‌കാരത്തിന് അനുമതിയില്ലാത്തതിനാല്‍ മുക്കൂര്‍ അബ്ദുല്‍റഹ്മാന്റെ വീട്ടില്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ നിസ്‌കാരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതായി വ്യക്തമായതോടെയാണ് ബദിയഡുക്ക പോലീസ് കേസെടുത്തത്. കണ്ണംകുളത്തെ വീട്ടിലും നിസ്‌കാരം നടത്തിയപ്പോള്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …