Tuesday , June 18 2019
Breaking News
Chiefm0nister

ലണ്ടണ്‍ ഓഹരിവിപണിയില്‍ ചരിത്രം കുറിച്ച് മുഖ്യമന്ത്രിയും കിഫ്ബിയും

ലണ്ടണ്‍: ലണ്ടണ്‍ ഓഹരി വിപണി തുറന്ന് ചരിത്രം സൃഷ്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച് അധികൃതരുടെ ക്ഷണം ലഭിച്ചിരുന്നു. ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ പിണറായി വിജയന്‍.

ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്. ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം കിഫ്ബിയാണ്. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ലണ്ടണ്‍ ഓഹരിവിപണിയില്‍ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയതത്. ഇതിന് ശേഷം കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനവും നടക്കും. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവരും ലണ്ടണ്‍ ഓഹരി വിപണി തുറക്കുന്ന ചടങ്ങിനെത്തിയിരുന്നു..

RANDOM NEWS

Rajmohan-Unnithan

കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

പെരിയ : ജില്ലയിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ നവമാധ്യമങ്ങളില്‍ പക്ഷം തിരിഞ്ഞുള്ള സൈബര്‍ ആക്രമണത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടിയില്‍ …