Wednesday , December 19 2018
Breaking News
Vanitha-commission

വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : പീഢനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഒരുക്കുന്നതിനും വര്‍ധിച്ചു വരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഢന നിരോധന നിയമം എന്ന വിഷയത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ അധ്യക്ഷയായി.ഗാര്‍ഹിക പീഡന നിരോധന നിയമം എന്ന വിഷയത്തില്‍ സബ് ജഡ്ജ് ഫിലിപ്പ് തോമസ് വിഷയാവതരണം നടത്തി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം ഇ . പത്മാവതി, കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാരാധാകൃഷ്ണന്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള, തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയമാന്‍ വി.വി. രമേശന്‍ സ്വാഗതവും വനിതാ കമ്മീഷന്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കെ ദീപ നന്ദിയും പറഞ്ഞു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …