Tuesday , February 18 2020
Breaking News

വനിതാ ക്മ്മിഷന്‍ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു, മൂന്നെണ്ണം തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു. ഇതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. അവശേഷിക്കുന്ന 18 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. പരാതികളില്‍ അധികവും കുടുംബ പ്രശ്‌നങ്ങളും വഴി തര്‍ക്കവുമായി ബന്ധപ്പെട്ടവയായിരുന്നു. കാസര്‍കോട് ജില്ല ഉടന്‍ പരാതി രഹിത ജില്ലായായി മാറും. പാനല്‍ അഡ്വക്കേറ്റ് എ.പി ഉഷ, വനിതാ സെല്‍ എസ്.ഐ ടി കെ ചന്ദ്രിക, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ എം അനിതാ, പി കാര്‍ത്തിക, സിവില്‍ പോലീസ് ഓഫീസര്‍ കെ ദിവ്യ,ഫാമിലി കൗണ്‍സിലര്‍ എസ് രമ്യമോള്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …