Monday , March 30 2020
Breaking News

വനിത പഞ്ചായത്ത് അംഗത്തിന്റെ മാല പൊട്ടിക്കാന്‍ ശ്രമം

പരവനടുക്കം : ബൈക്കിലെത്തിയ സംഘം വനിത പഞ്ചായത്ത് അംഗത്തിന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. എതിര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനാല്‍ കവര്‍ച്ചക്കാര്‍ ശ്രമം ഉപേക്ഷിച്ച് കടന്നു. ചെമ്മനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും സിപിഐ പ്രവര്‍ത്തകയുമായ പെരുമ്പള മഞ്ചംകെടുങ്കാല്‍ ബളാനത്തെ മായ കരുണാകരന്റെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്.

രാവിലെ വീട്ടില്‍ നിന്നു പഞ്ചായത്ത് ഓഫിസിലേക്കു പോകുന്നതിനായി അഞ്ചങ്ങാടി ബസ് സ്റ്റോപ്പിലേക്ക് മായ നടക്കുന്നതിനിടെ 10.4ന് തലത്തൂര്‍മൂല ജംഗ്ഷനടുത്താണ് സംഭവം. പരവനടുക്കം ഭാഗത്തു നിന്നു ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയവരാണ് അക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.

കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമാണ് ബൈക്കിന്റെ പിറകിലിരുന്നയാളുടെ വേഷമെന്നും ഇയാളാണ് മാലപൊട്ടിക്കാന്‍ നോക്കിയതെന്നും തന്റെ ബഹളം കേട്ട് സമീപത്തെ കടയിലുണ്ടായിരുന്നവര്‍ ഓടുന്ന ബൈക്ക് തടയാന്‍ ശ്രമിച്ചുവെങ്കിലും കവര്‍ച്ചക്കാര്‍ കടന്നുകളയുകയായിരുന്നുവെന്നും മായ പറഞ്ഞു.
നാട്ടുകാര്‍ ബൈക്കിനെ പിന്‍തുടര്‍ന്നുവെങ്കിലും വിദ്യാനഗര്‍ ചാല റോഡിലേക്ക് കയറി ഇവര്‍ കടന്നുകളയുകയായിരുന്നു.
ചാല, കപ്പണയടുക്കം, പെരുമ്പള എന്നിവിടങ്ങളിലെ സിസിടിവിയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതു മേല്‍പറമ്പ് പോലീസ് ശേഖരിച്ചിട്ടുണ്ട്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …