Monday , September 24 2018
Breaking News
CPM

വയല്‍കിളികളെ അനുനയിപ്പിക്കാന്‍ സിപിഎം; പുറത്താക്കിയവരെ തിരിച്ചെടുക്കും

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരത്തെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പുതിയ നീക്കം. സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ് അടിയന്തര ഏരിയാ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തതായതാണ് ആറിയുന്നത്.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരെ വീട്ടിലെത്തി കണ്ടു. വയല്‍കിളി സമരത്തില്‍ പെട്ട പ്രസന്നന്‍, രജീഷ്, എം.ബാലന്‍ എന്നവരുടെ വീട്ടിലാണ് ഇതുവരെയെത്തിയത്.

സമരത്തിനോട് യാതൊരു ബന്ധവും പാടില്ലെന്ന നിര്‍ദേശം നല്‍കിയതായും വെള്ളപേപ്പറില്‍ ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും വയല്‍ കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സന്തോഷ്, എം.മുകുന്ദന്‍ എന്നിവരാണ് ഇവരുടെ വീട്ടിലെത്തിയത്. എന്നാല്‍ പേപ്പറില്‍ ഒപ്പിട്ട് കൊടുത്തില്ലെന്നാണ് അറിയുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടി.

തളിപ്പറമ്പ് കീഴാറ്റൂരില്‍ ഒന്നേകാല്‍ വര്‍ഷമായി നടക്കുന്ന വയല്‍കിളി സമരം പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. കീഴാറ്റൂരില്‍ വയല്‍സംരക്ഷണ സമരം ആദ്യം സി.പി.എം നേതൃത്വത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് പാര്‍ട്ടി സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയും മറ്റുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. പിന്നീട് സമരം ശക്തമാവുകയും ചെയ്തു.

വെറും ഒരു പ്രാദേശിക പ്രശ്‌നം എന്നതിലപ്പുറം സമരം സംസ്ഥാത്തെ തന്നെ വലിയ വിഷയമായി മാറിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം സമരത്തിന് വലിയ പിന്തുണയുമായി എത്തുകയും സമരത്തെ ബി.ജെ.പി ഹൈജാക്ക് ചെയ്യുന്ന സാഹചര്യം വരെയുമുണ്ടായി. ഇതോടെയാണ് സമരത്തെ നേരിടാന്‍ പുതിയമാര്‍ഗം തേടി സി.പി.എം രംഗത്തെത്തി.

RANDOM NEWS

Lookout-Notice

എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയുടെ തിരോധാനം; പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

കാസര്‍കോട്: അഞ്ചുമാസം മാസം മുമ്പ് കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. അണങ്കൂര്‍ ബൈത്തുല്‍ ആയിഷയിലെ സലീമിന്റെ …