Tuesday , October 16 2018
Breaking News
Sreejith

വരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപക് അറസ്റ്റില്‍

കൊച്ചി:ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപകിനെ അറസ്റ്റ് ചെയ്തു. ദീപകിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീജിത്തിന്റെ ബന്ധുക്കളും ദിപകിനെതിരെ പരാതി നല്‍കിയിരുന്നു. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ചു എന്നതാണ് ദീപകിനെതിരായ കുറ്റം. കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അവധിയിലായിരുന്ന ദീപക് ശ്രീജിത്തിനെ പിടികൂടിയ അന്ന് രാത്രി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അടുത്ത ദിവസം രാവിലെ ഏഴു മണിക്കാണ് താന്‍ സ്‌റ്റേഷനിലെത്തിയതെന്ന ദീപകിന്റെ വാദം ഇതോടെ പൊളിഞ്ഞു. അവധിയിലായിരുന്നിട്ടും എന്തിനാണ് അന്ന് രാത്രി സ്റ്റേഷനിലെത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും ദീപകിന് കഴിഞ്ഞിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ഇവരായിരുന്നു. അറസ്റ്റിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. പോലീസുകാര്‍ക്കെതിരെ ശ്രീജിത്തിന്റെ ബന്ധുക്കളും അയല്‍വാസികളും മൊഴി നല്‍കിയിരുന്നു.

വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് വീട്ടില്‍ നിന്നും പിടിച്ച് കൊണ്ടുപോയത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ അവശ നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു.

RANDOM NEWS

Sabarimala

ശബരിമല: ഡല്‍ഹിയില്‍ മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞു

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന നാമജപയാത്രയ്ക്കിടെ നേരിയ സംഘര്‍ഷം. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ കേരള ഹൗസിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ …