Monday , September 28 2020
Breaking News

വലയ സൂര്യഗ്രഹണത്തിന് വിപുലമായ ഒരുക്കം: ചരിത്രമാകാന്‍ ചെറുവത്തൂര്‍

ചെറുവത്തൂര്‍: വലയ സൂര്യഗ്രഹണം ആഘോഷമാക്കാന്‍ ചെറുവത്തൂരില്‍ ഒരുക്കംതുടങ്ങി. 26-നാണ് വലയ സൂര്യഗ്രഹണം ദൃശ്യമാവുക. ഇന്ത്യയിലിത് പൂര്‍ണമായും വ്യക്തമായി കാണുന്ന സ്ഥലമാണ് ചെറുവത്തൂര്‍. അതിനാല്‍ ഈ കൊച്ചുഗ്രാമം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. സമ്പൂര്‍ണ ഗ്രഹണം
വീക്ഷിക്കാന്‍ ജര്‍മനി, റഷ്യ, അമേരിക്ക, ഫ്രാന്‍സ്, സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ശാത്രജ്ഞരും വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും നേരത്തേ ചെറുവത്തൂരിലെത്തും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 45 വിദ്യാര്‍ഥികളടങ്ങുന്ന സംഘവുമെത്തും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരും ആകാശവിസ്മയം കാണാനെത്തുംവലയ സൂര്യഗ്രഹണം കാണാന്‍ അനുയോജ്യമായ സ്ഥലം ചെറുവത്തൂരില്‍ കുട്ടമത്ത് ഹൈസ്‌കൂള്‍ മൈതാനമാണെന്ന് ഉറപ്പിച്ചു. ബഹിരാകാശ പഠന രംഗത്ത് പ്രവര്‍ത്തി
ന്ന സ്‌പെയ്സ് ഇന്ത്യയുടെ പ്രതിനിധി സചിന്‍ ബാംബ ചൊവ്വാഴ്ച ചെറുവത്തൂരിലെത്തി. ഗ്രമപ്പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, വൈസ്
പ്രസിഡന്റ് സി.വി.പ്രമീള, സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി.കുഞ്ഞിരാമന്‍, ജില്ലാ കളക്ടറുടെ പ്രതിനിധി കെ.വി.രാജീവ്കുമാര്‍ എന്നിവര്‍ക്കൊപ്പം
കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പരിസരവും സന്ദര്‍ശിച്ചു. വലയ സൂര്യഗ്രഹണം വീക്ഷിക്കാന്‍ അനുയോജ്യമായ സ്ഥലമാണെന്ന് സചിന്‍ ബാംബ പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.സുമതി, പ്രഥാധ്യാപകന്‍ ടി.ജനാര്‍ദന്‍ എന്നിവരുമായി ഒരുക്കം സംബന്ധിച്ച് ചര്‍ച്ചനടത്തി. കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ടെലസ്‌കോപ്പ്, ക്യാമറ, ബിഗ് സ്‌ക്രീന്‍ എന്നിവ സ്ഥാപിക്കുന്നതിനും രണ്ടായിരത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളാനും സാധിക്കും. ചെറുവത്തൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ എട്ട്, ഒന്‍പത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് നേരത്തേ പ്രത്യേക പരിശീലനം നല്‍കും. 25-ന് സഹവാസ ക്യാമ്പ് ഒരുക്കും. അന്നേദിവ
സം ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിക്കും. 26-ന് രാവിലെ 8.04-ന് ഗ്രഹണം തുടങ്ങി 9.24-ന് പൂര്‍ണവലയമായി മാറും. മൂന്നുമിനിറ്റ് അഞ്ച് സെക്കന്‍ഡ് വലയ സൂര്യഗ്രണം പൂര്‍ണതയില്‍ കാണാനാകും. 11.05-ന് ഗ്രഹണം അവസാനിക്കും.
വലയ സൂര്യഗ്രഹണം നഗ്‌നനേത്രത്താല്‍ വീക്ഷിക്കുന്നത് അപകടമാണ്. ഗ്രഹണം വീക്ഷിക്കുന്നതിന് കണ്ണടകള്‍ ലഭ്യമാക്കും. 60 രൂപ വിലവരും. വലിയ സ്‌ക്രീനില്‍ പതിപ്പിച്ച് കാണാനുള്ള സൗകര്യവുമൊരുക്കും. കണ്ണടവിതരണത്തിന് പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞു. സംഘാടക സമിതി രൂപവത്കരണം 17-ന് ഉച്ചയ്ക്ക് മൂന്നിന് കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

RANDOM NEWS

കോവിഡ് ബോധവല്‍ക്കരണത്തിന് ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു

കാസര്‍കോട് : കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ട് ‘ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍’ എന്ന …