Thursday , May 28 2020
Breaking News

വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് : വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും നെല്ലിക്കുന്ന് കടപ്പുറത്ത് താമസക്കാരനുമായ മരിയാദാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കസബ അഴിമുഖത്താണ് സംഭവം. ഒറ്റവല ുപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കസബയിലെ ശാന്തിയാണ് ഭാര്യ. മക്കള്‍ : ഗ്രേസി, സന്തോഷ്, ഡെയ്‌സി. മരുമക്കള്‍ : കുഞ്ഞുമോന്‍, അനു.

RANDOM NEWS

മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു

കാസര്‍കോട് : മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കാസര്‍കോട് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രവി …