Wednesday , December 2 2020
Breaking News

വളര്‍ത്തു നായയുടെ കടിയേറ്റ യുവാവ് പേവിഷബാധയേറ്റ് മരിച്ചു

ചെര്‍ക്കള : രണ്ടു മാസം മുമ്പ് വളര്‍ത്തു നായയുടെ കടിയേറ്റ യുവാവ് പേവിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട്ടെ ഹരീഷ് (26) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. രണ്ടു മാസം മുമ്പാണ് ഹരീഷിനെ വളര്‍ത്തു നായ കടിച്ചത്. എന്നാല്‍ ഹരീഷ് ഇതു കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ഏതാനും ദിവസം മുമ്പ് വെള്ളം കാണുമ്പോള്‍ പേടിക്കുകയും വായില്‍ നിന്നും നുരയും പതയും വന്ന് പേലക്ഷം കാണിക്കാന്‍ തുടങ്ങിയതോടെ യുവാവിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. യുവാവിനൊപ്പം കൂലിപണിയെടുത്തവര്‍ അടക്കമുള്ളവരും സുഹൃത്തുക്കളുമടക്കം പതിനഞ്ചോളം പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ട്.

സുള്ള്യ സ്വദേശിയായ ഹരീഷിന്റെ കുടുംബം 14 വര്‍ഷത്തോളമായി എതിര്‍തോട് കണ്ണാടിപാറയിലാണ് താമസം. മാതാപിതാക്കളായ സുന്ദരനും ശിവമ്മയും നേരത്തെ മരിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ഹരീഷ് താമസിച്ചിരുന്നു. സഹോദരങ്ങള്‍ : രമേശ, സുമതി.

RANDOM NEWS

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി …