Friday , January 24 2020
Breaking News

വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു

തളിപ്പറമ്പ് : വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് വീട്ടില്‍ സുധീഷ് (31), ഭാര്യ തമിവ്‌നാട് പുത്തൂര്‍ സ്വദേശിനി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരയാണ് മരിച്ചത്. സുധീഷ് തൂങ്ങി മരിച്ച നിലയില്‍ രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ സുധീഷ് തന്നെ താഴെയിറക്കിയെങ്കിലും മരിച്ചെന്നുറപ്പായതോടെ സുധീഷും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു. കൂലിതൊഴിലാളിയായ സുധീഷും രേഷ്മയും എട്ടുമാസം മുമ്പാണ് വിവാ്ഹിതരായത്. കുടുംബാഗംഗങ്ങള്‍ തമ്മില്‍ ആലോചിച്ചാണ് ഇരുവരുടെയും വീട്ടുകാര്‍ വിവാഹം നടത്തിയത്. വിവാഹത്തിനു ശേഷം കുറ്റിക്കോല്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

RANDOM NEWS

കാസര്‍കോട് ഗവ. കോളേജില്‍ അറബി ഭാഷാ സാഹിത്യ ഗവേഷണ കേന്ദ്രം

കാസര്‍കോട് : കാസര്‍കോട് ഗവണ്മെന്റ് കോളേജ് അറബിക് ഡിപ്പാര്‍ട്‌മെന്റ്‌നെ ഭാഷ സാഹിത്യ ഗവേഷണ കേന്ദ്രമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ചു . …