Wednesday , December 2 2020
Breaking News

വാട്‌സ്ആപ് വഴി സമന്‍സ് ; വീഡിയോ കോണ്‍ഫറന്‌സ് വഴി മൊഴി എടുക്കല്‍ ; കോടതിയും ന്യൂജെന്‍

കാസര്‍കോട് : മലേഷ്യയിലുള്ള എതിര്‍കക്ഷിക്ക് കാസര്‍കോട് സബ് കോടതി വാട്‌സാപ് വഴി സമന്‍സ് അയച്ചു. മറ്റൊരു രാജ്യത്തുള്ള എതിര്‍കക്ഷിക്ക് സമന്‍സ് അയക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് പരിഗണിച്ച് വാദി ഭാഗം അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

ജില്ലയില്‍ ആദ്യമായാണ് വാട്‌സാപ് സന്ദേശം വഴിയുള്ള ഉത്തരവ് അയക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിവില്‍ കേസില്‍ രണ്ടു തവണ പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ പോലീസ് മുഖേന ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു സമന്‍സ് അയക്കുന്നതിന് ഉത്തരവിടുകയായിരുന്നു. കാസര്‍കോട് കുടുംബ കോടതിയില്‍ മറ്റൊരു കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന വാദിയുടെ മൊഴിയെടുത്തു.

ബേക്കല്‍ ചിറമ്മല്‍ സ്വദേശിയും ബദിയഡുക്ക മാളംകൈ സ്വദേശിനിയും തമ്മിലുള്ള വിവാഹ മോചന കേസില്‍ ആണ് ദുബൈയിലുള്ള ഭര്‍ത്താവിന്റെ മൊഴി കോടതി വീഡിയോ കോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്തിയത്. കേസ് വിചാരണയ്ക്ക് വച്ചപ്പോള്‍ കോവിഡ് പ്രതിസന്ധി കാരണം ഭര്‍ത്താവിനും കോടതിയില്‍ ഹാജരാകാനായില്ല. വാദി ഭാഗം അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച കോടതി വിചാരണയ്ക്കായി ഈ അവസ്ഥയില്‍ ഗള്‍ഫില്‍ നിന്നു വരുന്നതിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയും അവധിയെടുത്ത് വന്നാല്‍ ജോലി നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്തും വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി രേഖപ്പെടുത്തുകയായിരുന്നു. കാസര്‍കോട് കുടുംബ കോടതിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ തെളിവെടുപ്പ് നടത്തിയത്.

RANDOM NEWS

പടന്നക്കാട്ട് സി പി എം – ബി ജെ പി സംഘര്‍ഷം : രണ്ടു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : പടന്നക്കാട്ട് സി പി എം-ബി ജെ പി സംഘര്‍ഷം. സി പി എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി …