Tuesday , April 7 2020
Breaking News

വാട്‌സ്ആപ് സന്ദേശത്തിലൂടെ അനധികൃത ലോട്ടറി വില്‍പ്പന ; യുവാവ് അറസ്റ്റില്‍

രാജപുരം : വാട്‌സ് ആപ് സന്ദേശത്തിലൂടെയും ഫോണില്‍ വിളിച്ചും മലയോരം കേന്ദ്രമാക്കി അനധികൃത ലോട്ടറി വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റില്‍. പാണത്തൂര്‍ കരിക്കെ സ്വദേശി കെ പ്രസിന്നകുമാര്‍ (39) ആണ് അറസ്റ്റിലായത്. രണ്ട് മൊബൈല്‍ ഫോണുകള്‍, 31070 രൂപ, ലോട്ടറി നമ്പറുകള്‍ എഴുതിയ പേപ്പറുകള്‍ എന്നിവയും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മലയോരത്തെ പ്രധാന ടൗണുകളിലെല്ലാം ഏജന്റുമാരെ വെച്ച് എഴുതിവാങ്ങിയും വാട്‌സ്ആപ് സന്ദേശത്തിലൂടെയും ഫോണ്‍ വിളിച്ചു. ഭാഗ്യാന്വേഷികളില്‍ നിന്ന് നമ്പര്‍ സ്വീകരിച്ചുമാണ് പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള സമാന്തര ലോട്ടറി സംഘം ചൂതാട്ടം നടത്തുന്നതെന്ന് പോലീസ് അറിയി്ചചു.

രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്ത്, എസ് ഐ കെ രാജീവന്‍, എ എസ് ഐ പ്രേംരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി, പ്രവീണ്‍ എന്നിവരാണ് യുവാവിനെ പിടികൂടിയത്.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …