Tuesday , April 7 2020
Breaking News

വാമഞ്ചൂര്‍ ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട ; ബസില്‍ കടത്തിയ 22കിലോ കഞ്ചാവ് പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു

മഞ്ചേശ്വരം : മഞ്ചേശ്വരം-വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയയായിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് സംഘം വാഹനപരിശോധനക്കിടെ പിടികൂടി. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് കഞ്ചാവ് പിടികൂടിയത്. മംഗ്‌ളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ബസിലാണ് രണ്ടു ബാഗുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോ വീതമുള്ള 11 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ബസ് യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്‌സൈസ് സംഘം അറിയിച്ചു. എക്‌സൈസ് സി ഐ സച്ചിദാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍ വി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, നിതീഷ് വൈക്കത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …