Monday , March 30 2020
Breaking News

വാഹനം മാറ്റിയിടാനാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു ; 10 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് : വീടിനു മുന്നില്‍ നിര്‍ത്തിയിട് വാഹനം മാറ്റിയിടാനാവശ്യപ്പെട്ടതിന് യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതി ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. പുതിയ കോട്ട ടി ബി റോഡിലെ ഷബീബിന്റെ (29) പരാതിയില്‍ മൂവാരിക്കുണ്ടിലെ രാജന്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പുതിയകോട്ട ടി ബി റോഡിലാണ് സംഭവം. ഷബീബിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ഷബീബ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായി രാജന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ ഷബീബ് ആശുപത്രിയില്‍ ചികിത്സയിലാണ്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …